കൊല്ലം: പുതിയ കാലത്ത് ഏറെ തൊഴിൽസാദ്ധ്യതയും മികച്ച ശമ്പളവും ലഭിക്കുന്ന മാർക്കറ്റിംഗ് ടൂൾസ് ഫോർ ഡിജിറ്റൽ മീഡിയ ആൻഡ് പ്ലാറ്റ്ഫോംസ് കോഴ്സിലേക്ക് അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് അപേക്ഷ ക്ഷണിച്ചു. നവംബർ 3ന് മുമ്പ് അപേക്ഷിക്കണം. 1.70 ലക്ഷം രൂപയും ജി.എസ്.ടിയുമാണ് ഫീസ്.
ഡിജിറ്റൽ, സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ബിസിനസിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുകയാണ്. ഇത്തരം മാദ്ധ്യമങ്ങളിലൂടെ കമ്പനികൾക്ക് ഉപഭോക്താക്കളിലേക്ക് വേഗത്തിൽ എത്താനും ഫലപ്രദമായി ഇടപഴകാനും കഴിയും. ഇതിന് പുറമേ താല്പര്യമുള്ള ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് ബിസിനസ് കൺവേർഷനും സാദ്ധ്യമാകുന്നു. അതുകൊണ്ട് തന്നെ മികച്ച കഴിവും പരിചയസമ്പത്തുമുള്ള ഡിജിറ്റൽ മാർക്കറ്റർമാർക്ക് തൊഴിൽ വിപണിയിൽ വലിയ ഡിമാൻഡാണ്.
ഡിജിറ്റൽ മാർക്കറ്റിംഗ് കരിയറാക്കാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ് സംരംഭകർക്കും പുറമേ കൺസൾട്ടന്റുമാർക്കും വിവിധ കമ്പനികളിൽ മിഡ് മുതൽ സീനിയർ ലെവൽ മാനേജർ തസ്തികകളിലുള്ളവർക്കും ഉദ്യോഗത്തിൽ തിളങ്ങാനും സ്ഥാനക്കയറ്റങ്ങൾക്കും ഈ കോഴ്സ് ഗുണകരമാണ്. ഡിജിറ്റൽ മാർക്കറ്റിംഗിന്റെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്താൻ കഴിയുന്ന എല്ലാ ടൂളുകളും ഉൾപ്പെടുന്നതാണ് കോഴ്സ് സിലബസ്.
ഡിജിറ്റൽ മാർക്കറ്റിംഗ് മോഡലുകളും തന്ത്രങ്ങളും, ഇൻബൗണ്ട് മാർക്കറ്റിംഗ്, മൊബൈൽ മാർക്കറ്റിംഗ്, ഡിജിറ്റൽ മെട്രിക്സ്, സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, സോഷ്യൽ മീഡിയ അനലിറ്റിക്സ്, എ.ഐ അഡ്വർട്ടൈസിംഗ്, ബ്രാൻഡ് മാനേജ്മെന്റും എ.ഐയും, അഫിലിയേറ്റ് മാർക്കറ്റിംഗ്, എ/ബി ടെസ്റ്റിംഗ്, ഇ-മെയിൽ മാർക്കറ്റിംഗ്, ഇ-കൊമേഴ്‌സ്, ബിഡ്ഡിംഗ് തന്ത്രം, വെബ് അനലിറ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗിലെ ഏറ്റവും പുതിയ ട്രെൻഡുകൾ തുടങ്ങിയവയാണ് കോഴ്സിലെ പ്രധാന മൊഡ്യൂളുകൾ. ഫോൺ: +91 70690 74821, ഇ- മെയിൽ: vidya-exed@iima.ac.in, വെബ്സൈറ്റ്: https://www.iima.ac.in/.