
കൊല്ലം: ആയുഷ് ഹോമിയോപ്പതി വകുപ്പ് ജില്ലാ സ്റ്റാഫ് കോ-ഓർഡിനേഷൻ കൗൺസലിന്റെ ആഭിമുഖ്യത്തിൽ ഹോമിയോപ്പതി വകുപ്പിൽ ജില്ലയിലെ വിവിധ തസ്തികകളിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രഅയപ്പും ഓണാഘോഷവും 'ഓർമ്മപ്പൂക്കളം' എന്ന പേരിൽ സംഘടിപ്പിച്ചു. ചിന്നക്കട നാണി ഹോട്ടലിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അച്ചാമ്മ ലെനു തോമസ് അദ്ധ്യക്ഷയായി. സ്റ്റാഫ് കോ ഓർഡിനേഷൻ നിയുക്ത പ്രസിഡന്റ് ഡോ. ആർ.സാബു, സി.എം.ഒ സ്വാഗതം ആശംസിച്ചു. കോ-ഓർഡിനേഷൻ നിയുക്ത സെക്രട്ടറി വി.സുവി നന്ദി പറഞ്ഞു. ചടങ്ങിൽ പുതിയ സ്റ്റാഫ് കോ ഓർഡിനേഷൻ കൗൺസലിംഗ് തിരഞ്ഞെടുപ്പും നടന്നു.