കൊല്ലം: മെഡിസെപ്പ് കരാർ പുതുക്കുമ്പോൾ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവ് സർക്കാർ പാലിക്കണമെന്ന് കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോടതിയലക്ഷ്യം ഉണ്ടാകാതിരിക്കാൻ നടത്തിയ ചർച്ച പ്രഹസനമാക്കാനാണ് സർക്കാർ പ്രതിനിധികൾ ശ്രമിച്ചത്. ഓപ്ഷൻ, ഒ.പി വിഷയങ്ങളിലും ആയുർവേദ-ഹോമിയോ ചികിത്സകൾ മെഡിസെപ്പിൽ ഉൾപ്പെടുത്തണമെന്നും പ്രീമിയം വർദ്ധിപ്പിക്കരുതുതെന്നുമുള്ള ആവശ്യങ്ങളിൽ വ്യക്തമായ മറുപടി ഉണ്ടായില്ല. സർക്കാർ ഇടപെട്ട് പെൻഷൻകാർക്ക് നീതി ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ വാര്യത്ത് മോഹൻകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷറർ പി.ഗോപാലകൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടറി എം.സുജയ്, ജില്ലാ സെക്രട്ടറി എൻ.സോമൻ പിള്ള, എ.നസീൻ ബീവി, എ.മുഹമ്മദ് കുഞ്ഞ്, ബി.സതീശൻ, ജി.ബാലചന്ദ്രൻ പിള്ള, ജി.യശോധരൻ പിള്ള, പെരുമ്പുഴ ഗോപിനാഥൻ പിള്ള, കെ.ഷാജഹാൻ, ഡി.അശോകൻ. ജി.അജിത്ത് കുമാർ, പട്ടരുവിള വിജയൻ, മാരിയത് ബീവി, ജി.രാമചന്ദ്രൻ പിള്ള, ആർ.മധു, ജി.ദേവരാജൻ, എം.എ.മജീദ്, എസ്.സരളകുമാരിയമ്മ, വടക്കതിൽ സലിം, ഇ.അബ്ദുൽ സലാം, പി.ടൈറ്റസ്, ആർ.പ്രഭുല്ലചന്ദ്രൻ നായർ, ആർ.ശിവരാജൻ, ടി.ജി.വർഗീസ്, കെ.ജി.ജയചന്ദ്രൻ പിള്ള, പി.രാജേന്ദ്രൻ പിള്ള, എൻ ഭരതൻ, വി.മധുസൂദനൻ. ഡി.രാധാകൃഷ്ണൻ, കെ.മധുസൂദനൻ പിള്ള എന്നിവർ സംസാരിച്ചു.