കൊല്ലം: കോൺഗ്രസ് ഇരവിപുരം മണ്ഡലത്തിൽപ്പെട്ട ആക്കോലി ഡിവിഷൻ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ട് ചോരി സിഗ്നേചർ
സംഘടിപ്പിച്ചു. കൂട്ടിക്കട ജംഗ്ഷനിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. ഷാഹുൽ അദ്ധ്യക്ഷത വഹിച്ചു. നാസിമുദ്ദീൻ, ജഹാംഗീർ, മണക്കാട് സലിം, മണിയംകുളം കലാം, ജലാൽ, പിണയ്ക്കൽ സക്കീർ, സിയാദ് അസൈൻ, ഷൗക്കത്ത്, അൻഷാദ്, വഹാബ്, സമീന, യഹിയ രാജേശ്വരി, ഷാനവാസ് എന്നിവർ നേതൃത്വം നൽകി.