navarthra-
ഭാരതീപുരം മറവൻചിറ ഭുവനേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സദാനന്ദ ചിത്സഭാ പ്രഭാഷണ പരമ്പരയിൽ വാഴൂർ തീർഥപാദാശ്രമം സ്വാമിനി വിജയമ്മ മാതാജി വിഷയം അവതരിപ്പിക്കുന്നു

കൊല്ലം : അമ്മയുടെ സ്വഭാവ സംസ്കാരമാണ് കുടുംബത്തിന്റെ കെട്ടുറപ്പെന്ന് വാഴൂർ തീർഥപാദാശ്രമം സ്വാമിനി വിജയമ്മ മാതാജി അഭിപ്രായപ്പെട്ടു. കുടുംബ ജീവിതത്തിന്റെ നന്മയാണ് നാടിന്റെ നന്മയായി മാറുന്നതെന്നും, കുടുംബത്തിന്റെ തകർച്ച അനന്തര തലമുറയെയാണ് ബാധിക്കുന്നതെന്നും മാതാജി പറഞ്ഞു. ഭാരതീപുരം മറവൻചിറ ഭുവനേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സദാനന്ദ ചിത്സഭാ പ്രഭാഷണ പരമ്പരയിൽ "ആത്മീയതയും സ്ത്രീകളും" എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അവർ. നാട് നന്നാകണമെങ്കിൽ കുടുംബത്തിലെ അമ്മമാരുടെ കരുതൽ വേണം. നല്ല അമ്മയെ കണ്ടാണ് കുഞ്ഞ് നല്ല ശീലങ്ങൾ പഠിക്കുന്നത്, കുടുംബങ്ങളിലെ ആത്മീയ ചൈതന്യം പ്രധാനമാണെന്നും മാതാജി കൂട്ടിച്ചേർത്തു. സ്വാമി നിത്യാനന്ദ ഭാരതി അനുഗ്രഹ സന്ദേശം നൽകി. പ്രിയ രഘുനാഥ് സ്വാഗതവും ലത പയ്യാളിൽ ആമുഖാവതരണവും നടത്തി.