അഞ്ചൽ: മണ്ണൂർ ഇൻഫന്റ് ജീസസ് സ്കൂളിൽ സംഘടിപ്പിച്ച ഇൻവെസ്റ്റിച്വർ ചടങ്ങ് പി.ടി.എ പ്രസിഡന്റ് മനോജ് കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ബർസർ ഫാ ക്രിസ്റ്റി ചരുവിള സന്ദേശം നൽകി. പ്രിൻസിപ്പൽ റാണി ഉമ്മൻ, വൈസ് പ്രിൻസിപ്പൽ സിജി, പി.ടി.എ സെക്രട്ടറി പ്രവീണ തുടങ്ങിയവർ സംസാരിച്ചു.