കൊല്ലം: ആർ.വൈ.എഫ് കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലേക്ക് കുറ്റിച്ചൂലുമായി നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി സുഭാഷ് എസ്.കല്ലട ഉദ്ഘാടനം ചെയ്തു. കുണ്ടറ മണ്ഡലം പ്രസിഡന്റ് സുധീഷ് ഇളമ്പള്ളൂർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഷർജു മാമൂട് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എഫ്. സ്റ്റാലിൻ, സംസ്ഥാന എക്സിക്യുട്ടിവ് അംഗം പ്രദീപ് കണ്ണനല്ലൂർ, ആർ.എസ്.പി മണ്ഡലം സെക്രട്ടറി ഫിറോഷാ സമദ്, ജില്ലാ എക്സിക്യുട്ടിവ് അംഗം ഐസക്, ലോക്കൽ സെക്രട്ടറി നൗഷാദ്, വാർഡ് മെമ്പർ അലിയാർ കുട്ടി, ആർ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ഷമീർ ചേരിക്കോണം, ജില്ലാ കമ്മിറ്റി അംഗങ്ങളായ രാഹുൽ, തൃദീപ് കുമാർ, അനിൽ അടപ്പിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്, ഷിബു, ബിന്ദു, അനസ് മാവിളയിൽ റിയാസ് തുടങ്ങിയവർ സംസാരിച്ചു.