union-
വെളളാപ്പളളി നടേശന് കൊല്ലം യൂണിയൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 19 ന് സ്വീകരണം

കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ മൂന്നു പതി​റ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ 19ന് കൊല്ലം കന്റോൺമെന്റ് മൈതാനി​യി​ൽ സ്വീകരണം നൽകും.

കടപ്പാക്കട മേഖലയിൽപ്പെട്ട 432-ാം നമ്പർ ശ്രീനാരായണപുരം ആശ്രാമം, 493-ാം നമ്പർ കുമാരവിലാസം കടപ്പാക്കട, 704-ാം ഗ്രാമോദ്ധാരണം ആശ്രാമം, 2912 ഉളിയക്കോവിൽ, 4714 ശ്രീകൃഷ്‌ണപുരം ആശ്രാമം എന്നീ ശാഖകളിലെ ഭാരവാഹികളുടെ ആലോചനയോഗം കടപ്പാക്കട കുമാരവിലാസം എസ്.എൻ.ഡി.പി.യു.പി സ്‌കൂൾ ഹാളിൽ യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഉദ്ഘാടനം ചെയ്തു. വൈസ്‌ പ്രസിഡന്റും മേഖല കൺവീനറുമായ അഡ്വ.രാജീവ്‌ കുഞ്ഞുകൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ പി. സുന്ദരൻ, വനിതാസംഘം മേഖല കൺവീനർ ലാലി വിനോദിനി, യൂത്ത്‌മൂവ്‌മെന്റ് സംസ്ഥാന വൈസ്‌ പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, യൂത്ത്‌മൂവ്മെന്റ് കൊല്ലം യൂണിയൻ പ്രസിഡന്റ് അഭിലാഷ് സിന്ധു, സെക്രട്ടറി ബി.അഖിൽ, ശാഖ ഭാരവാഹികളായ ആർ. പ്രവീൺ, സി.അർജുനൻ, സലിം കേളേത്ത്, ബി.സതീഷ്‌ കുമാർ, എസ്. ജനുകുമാർ, എൽ. കനകാംബിക, ജി. ആനന്ദൻ, കെ.ചന്ദ്രബാബു എന്നിവർ സംസാരിച്ചു. കുമാരവിലാസം കടപ്പാക്കട ശാഖാ സെക്രട്ടറി ആർ.ധനപാലൻ സ്വാഗതവും 432-ാം നമ്പർ ശ്രീനാരായണപുരം ആശ്രാമം ശാഖാ സെക്രട്ടറി ജി. അജന്തകുമാർ നന്ദിയും പറഞ്ഞു.