ചോഴിയക്കോട്: കുളത്തൂപ്പുഴ ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എസ്.പി.സി ത്രിദിന ക്യാമ്പ് സംഘടിപ്പിടിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീജ ചിത്രൻ അദ്ധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റീന ഷാജഹാൻ ഉദ്ഘാടനം ചെയ്തു. കുളത്തൂപ്പുഴ സബ് ഇൻസ്പെക്ടർ ഷാജഹാൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രഥമാദ്ധ്യാപിക സി. ഗിരിജ സ്വാഗതം പറഞ്ഞു. എസ്.പി.സി പി.ടി യൂണിഫോം വിതരണം സ്കൂൾ സീനിയർ സൂപ്രണ്ട് വി.വിജുകുമാർ ചെയ്തു. സീനിയർ അസിസ്റ്റന്റ് എസ്.ബിനുകുമാർ, സ്റ്റാഫ് സെക്രട്ടറി സണ്ണി സെറാഫിൻ, എസ്.പി.സി.എ സി.പി.ഒ സ്റ്റാലിൻ, ഹയർ സെക്കൻഡറി അദ്ധ്യാപകൻ എച്ച്. ഹുസൈൻ എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി ഡിസാസ്റ്റർ മാനേജ്മെന്റ് ആൻഡ് സെൽഫ് ഡിഫൻസ് എന്ന വിഷയത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ അനിൽ രാജ് (കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡയറക്ടർ ജനറൽ പുരസ്കാരം, മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള ഫയർ സർവീസ് മെഡൽ ജേതാവ്, ജീവൻരക്ഷാപ്രവർത്തനങ്ങൾക്ക് 26 സർവീസ് റിവാർഡുകൾ.) ക്ലാസ് നയിച്ചു. സി.പി.ഒ ആർ. സന്തോഷ് പരിപാടിയ്ക്ക് നന്ദി അറിയിച്ചു.