കൊല്ലം: ഓൾ കേരള പെയിന്റ് ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കൺവൻഷൻ 28ന് ആശ്രാമം ക്യു റിസോർട്ടിൽ നടക്കും. രാവിലെ 9ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജോൺസൺ ദൈവുള്ളതിൽ അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് കെ.ഐ.നജാഹ് മുഖ്യ പ്രഭാഷണം നടത്തും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവരാജൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ജോൺസൺ ദൈവുള്ളതിൽ, ട്രഷറർ ബിജു ഗബ്രിയേൽ, പ്രശാന്ത് പ്രണവം എന്നിവർ പങ്കെടുത്തു.