കൊല്ലം: ദുർബല വിഭാഗക്കാരുടെ ഉന്നമനം എന്ന ദീൻ ദയാൽ ഉപാദ്ധ്യായയുടെ അന്ത്യോദയ സങ്കൽപ്പം പ്രാവർത്തികമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച പണ്ഡിറ്റ് ദീൻ ദയാൽ ജന്മവാർഷിക അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി അംഗത്വമെടുത്ത വി.അനിൽകുമാറിനെ ചടങ്ങിൽ സ്വീകരിച്ചു. ബി.ജെ.പി വെസ്റ്റ് ജില്ലാ സെക്രട്ടറി എസ്.പ്രശാന്ത് അദ്ധ്യക്ഷനായി. സംസ്ഥാന വക്താവ് കേണൽ എസ്.ഡിന്നി, ദേശീയസമിതി അംഗം എം.എസ്.ശ്യാംകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പ്രകാശ് പാപ്പാടി, വി.എസ്.ജിതിൻ ദേവ് തുടങ്ങിയവർ പങ്കെടുത്തു.