philip-92

ചാത്തന്നൂർ: റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സി. എൻജിനിയർ താഴം മിഡിൽ വെട്ടിക്കാട്ട് വി.ഐ.ഫിലിപ്പ് (92) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: കൈതക്കുഴി തെറ്റിയോട്ട് കുടുംബാംഗം കെ.വി.ഏലിയാമ്മ (റിട്ട. ടി.ഒ.എ ബി.എസ്.എൻ.എൽ). മക്കൾ: ഡോ.സീറ്റ ഫിലിപ്പ് (ചീഫ് മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോ ആശുപത്രി, കുറിച്ചി), ഡോ. അലക്‌സ് ഫിലിപ്പ് (എം.ജി ഡെന്റൽ ക്ലിനിക്, കല്ലുവാതുക്കൽ). മരുമക്കൾ: പി.ജെ.ജോഷ്വ (അസോസിയേറ്റ് എഡിറ്റർ, മലയാള മനോരമ, കോട്ടയം), ഡോ. ജെസി ജോർജ് (എം.ജി ഡെന്റൽ ക്ലിനിക്, പരവൂർ).