കൊല്ലം: സമഗ്രമായ പ്രവർത്തന മികവിന് സി.ഡി.എസുകൾക്ക് ലഭിച്ച ഐ.എസ്.ഒ അംഗീകാരം കുടുംബശ്രീയുടെ ഭാവി വികസന പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്ന് മന്ത്രി എം.ബി.രാജേഷ്. ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പൂർത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനവും പുരസ്കാര വിതരണവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംരംഭകത്വം വളർത്തൽ, പ്രോത്സാഹനം നൽകൽ എന്നിവയ്‌ക്കൊപ്പം സ്ത്രീകൾക്ക് ഇനി വേതനാധിഷ്ഠിത തൊഴിലും നൽകുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. നിലവിൽ 617 സി.ഡി.എസുകൾക്കാണ് ഐ.എസ്.ഒ അംഗീകാരം ലഭിച്ചത്. അടുത്ത വർഷം 1070 സി.ഡി.എസുകൾക്കും അംഗീകാരം കൈവരിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. എം.നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി.

കുടുംബശ്രീ എക്‌സി. ഡയറക്ടർ എച്ച്.ദിനേശൻ, കളക്ടർ എൻ.ദേവിദാസ്, കില ഡയറക്ടർ ജനറൽ എ.നിസാമുദീൻ, കില അസി. ഡയറക്ടർ ഡോ. കെ.പി.എൻ അമൃത, ഡെപ്യുട്ടി മേയർ എസ്.ജയൻ, കൊല്ലം ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ജയദേവി മോഹൻ, ജില്ല ഗ്രാമപഞ്ചായത്ത് അസോ. സെക്രട്ടറി ഡോ. സി.ഉണ്ണിക്കൃഷ്ണൻ, കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ. എ.കെ.സവാദ്, തദ്ദേശസ്വയംഭരണ വകുപ്പ് കൊല്ലം ജോ. ഡയറക്ടർ എസ്.സുബോദ്, കൊല്ലം സി.ഡി.എസ് ചെയർപേഴ്‌സൺ സുജാത രതികുമാർ, കൊല്ലം ഈസ്റ്റ് സി.ഡി.എസ് ചെയർപേഴ്‌സൺ സിന്ധു വിജയൻ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർമാരായ കെ.യു.ശ്യാംകുമാർ, മേഘ മേരി കോശി, പ്രോഗ്രാം മാനേജരായ സി.സി.നിഷാദ്, പത്തനംതിട്ട ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആദില, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ആർ.വിമൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.