navatrath-
ഭാരതീപുരം മറവൻ ചിറ ഭുവനേശ്വരി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായ സദാനന്ദ ചിത്സഭാ പ്രഭാഷണ പരമ്പരയിൽ അഞ്ചൽ ആനന്ദഭവൻ സെൻട്രൽ സ്കൂൾ ഡയറക്ടർ ഡോ.പി.പുഷ്പലത സംസാരിക്കുന്നു

കൊല്ലം :ലോകവിജ്ഞാനത്തിലൂടെ സ്ത്രീകൾ സ്വയം മാറാൻ ശ്രമിക്കണമെന്നും നവീന വിദ്യാഭ്യാസം നേടണമെന്നും അഞ്ചൽ ആനന്ദഭവൻ സെൻട്രൽ സ്കൂൾ ഡയറക്ടർ ഡോ.പി.പുഷ്പലത. ഭാരതീപുരം മറവൻ ചിറ ഭുവനേശ്വരി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായ സദാനന്ദ ചിത്സഭാ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ. ആത്മീയ വിദ്യാഭ്യാസവും സാമൂഹികവിദ്യാഭ്യാസവും നേടുന്ന സ്ത്രീയെ ആർക്കും ചൂഷണം ചെയ്യാൻ കഴിയില്ല. സമൂഹത്തിന് ജാഗ്രത നൽകുന്നത് വിദ്യാഭാസമാണ്. മാറ്റങ്ങൾ തിരിച്ചറിയുന്ന അറിവാണ് വേണ്ടതെന്നും അതിലൂടെ സ്ത്രീകൾക്ക് ഉയരാൻ കഴിയുമെന്നും ഡോ.പി.പുഷ്പലത പറഞ്ഞു. സദാനന്ദ സ്വാമികൾ ആവിഷ്കരിച്ച ജീവിത പദ്ധതി വികസനത്തിന്റെ ഉത്തമ മാതൃകയാണെന്ന് സ്വാമി നിത്യാനന്ദ ഭാരതി അനുഗ്രഹ സന്ദേശത്തിൽ പറഞ്ഞു. എൻ.ശ്യാമള, അനിലാ ദേവി, പ്രിയ രഘുനാഥ് എന്നിവർ സംസാരിച്ചു.