photo
കെ.ആർ.ഡി.എസ് .എ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഉദ്യോഗസ്ഥരെ അപ്‌ഗ്രേഡ് ചെയ്ത് എല്ലാ വില്ലേജ് ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തണമെന്ന് കെ.ആർ.ഡി.എസ്.എ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി. സജീവ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ. ഗ്രേഷ്യസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സതീഷ് കെ. ഡാനിയൽ, സംസ്ഥാന കമ്മിറ്റി അംഗം ആർ. സുഭാഷ്, ജില്ലാ സെക്രട്ടറി ജി.എസ്. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ബി.സജീവ് (പ്രസിഡന്റ്), ടി.റസീന, ഡി. വിശാൽ ( വൈസ് പ്രസിഡന്റുമാർ), എസ്. ഷിജു ( സെക്രട്ടറി ), പി. ദീപു, എസ്.രജിത (ജോയിന്റ് സെക്രട്ടറിമാർ) സി.എം.അനിൽകുമാർ ട്രഷറർ ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.