കിഴക്കേ കല്ലട: ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെയും സഭ കിഴക്കേ കല്ലട യൂണിറ്റ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ മാസാചരണവും ധർമ്മചര്യായജ്ഞവും കിഴക്കേ കല്ലട ശ്രീനാരായണ ഗുരുകുലത്തിൽ നടന്നു.
ഇതോടെനുബന്ധിച്ചു നടന്ന സമ്മേളനം സഭ ജില്ലാ വൈസ് പ്രസിഡന്റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം.പി. സുഗതൻ ചിറ്റുമല, മൃദുലകുമാരി, സുഷമ പ്രസന്നൻ, ധനപാല പണിക്കർ, എസ്. അജിത, ജലജകുമാരി, പഞ്ചായത്ത് അംഗങ്ങളായ അമ്പിളി ശങ്കർ, പാട്ടത്തിൽ സുനിൽകുമാർ, പ്രദീപ്കുമാർ, വലിയമാടം ചിറ്റയമ്മ കാവ് സെക്രട്ടറി കല്ലട പി.സോമൻ എന്നിവർ ശ്രീനാരായണ സന്ദേശം നൽകി. ജി. ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു. ജെ. ശ്രീകുമാർ സ്വാഗതവും ജയഹരീന്ദ്രൻ നന്ദിയും പറഞ്ഞു.