കൊല്ലം: കടയ്ക്കൽ ജനകീയ കലാപത്തിന്റെ സ്മരണ പുതുക്കി കെ.പി.സി.സി വിചാർ വിഭാഗ് ചടയമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും ചടയമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 87-മത് വാർഷിക സമ്മേളനം 28ന് വൈകിട്ട് 3ന് കടയ്ക്കൽ എസ്.എൻ.ഡി.പി ഹാളിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ.സന്തോഷ് അദ്ധ്യക്ഷനാകും. ഡി.സി.സി സെക്രട്ടറിമാരായ ഡി.ചന്ദ്രബോസ്, അഡ്വ. ജി.മോഹനൻ, വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ജി.ആർ കൃഷ്ണകുമാർ, ജനറൽ സെക്രട്ടറിമാരായ ബി.രാമാനുജൻ പിള്ള, ഗോപകുമാർ ചെറുവക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അനിൽ ആരാമം (കടയ്ക്കൽ), അജിദാസ് (ആൽത്തറമൂട്), പെൻഷണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആർ.പ്രഫുല്ല ചന്ദ്രൻ, വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ യൂസഫ് ചേലപ്പള്ളി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ജെയിംസ് എൻ.ചാക്കോ എന്നിവർ സംസാരിക്കും.