കൊട്ടാരക്കര : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 16ന് കാസർകോട് നിന്നും ആരംഭിച്ച പൊതു വിദ്യാഭ്യാസ പരിവർത്തന യാത്ര മാറ്റൊലിക്ക് കൊട്ടാരക്കരയിൽ വമ്പിച്ച സ്വീകരണം നൽകി. കൊട്ടാരക്കര അലീന ബെന്നി നഗറിൽ ചേർന്ന സ്വീകരണ യോഗം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി.ഹരികുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം.നസീർ, മുഖ്യ പ്രഭാഷണം നടത്തി. ജാഥാ ക്യാപ്ടൻ കെ.അബ്ദുൾ മജീദ്, മാനേജർ
പി.കെ.അരവിന്ദൻ, കോഡിനേറ്റർ അനിൽ വട്ടപ്പാറ എന്നിവർക്ക് സ്വീകരണം നൽകി. പരവൂർ നജീബ്, ശ്രീഹരി, ബിജുമോൻ,ശാന്തകുമാർ, നിധീഷ്, അജയകുമാർ, ഹരിലാൽ, സുജാത, സുപ്രഭ എന്നിവർ
പ്രകടനത്തിന് നേതൃത്വം നൽകി.