മാനേജ്മെന്റ് മേഖലയിൽ ജോലി ചെയ്യുന്നവർക്കും സംരംഭകർക്കുമായി രൂപകല്പന ചെയ്ത ദ്വിവത്സര വാരാന്ത്യ പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് ഫോർ വർക്കിംഗ് എക്‌സിക്യുട്ടീവ്‌സ് (പി.ജി.പി.എം.എക്‌സ്) കോഴ്സിലേക്ക് ഇൻഡോർ ഐ.ഐ.എം അപേക്ഷ ക്ഷണിച്ചു.

മാനേജർ, എക്സിക്യുട്ടീവ് തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് ഉദ്യോഗത്തിൽ തുടർന്നുകൊണ്ട് തന്നെ അവരുടെ അറിവ് നവീകരിക്കാനും കൂടുതൽ മെച്ചപ്പെടാനുമാണ് പി.ജി.പി.എം.എക്‌സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാനേജ്മെന്റ് ബിരുദം ലഭിക്കും. ഡിസംബർ 1 ആണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. ഡിസംബർ 7ന് പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയും അഭിമുഖവും നടക്കും.

2025 ലെ ക്യു.എസ് എക്സിക്യൂട്ടീവ് എം‌.ബി‌.എയിൽ (ഇ‌.എം‌.ബി‌.എ) ഏഷ്യാ പസഫിക്കിലെ മികച്ച 25 സ്ഥാപനങ്ങളിൽ ഒന്നായി ഐ‌.ഐ‌.എം ഇൻഡോറിന്റെ പി‌.ജി‌.പി‌.എം‌.എക്സ് കോഴ്സ് നടത്തുന്ന മുംബയ് കാമ്പസ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഐ‌.ഐ‌.എമ്മുകളിൽ ഇൻസ്റ്റിറ്റ്യൂട്ട് മൂന്നാം സ്ഥാനത്താണ്.

 യോഗ്യത
ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ തത്തുല്യം. ബാച്ചിലേഴ്സ് ബിരുദത്തിലോ മുൻ ബിരുദത്തിലോ ലഭിച്ച മാർക്കിന്റെ ശതമാനം കുറഞ്ഞത് 50 അല്ലെങ്കിൽ തത്തുല്യമായ സി.ജി.പി.എ ആയിരിക്കണം. ബാച്ചിലേഴ്സ് ബിരുദം നേടിയതിന് ശേഷം 5 വർഷത്തെ മുഴുവൻ സമയ മാനേജീരിയൽ/പ്രൊഫഷണൽ പരിചയം.

 കരിക്കുലം

അക്കാഡമിക് ഇൻപുട്ട് കോർ കോഴ്‌സ് ഇലക്‌ടീവ് കോഴ്‌സ് എന്നിങ്ങനെ രണ്ട് തരം കോഴ്‌സുകളിലൂടെയാണ് നൽകുന്നത്. കോർ കോഴ്‌സുകൾ (ടേം 1 മുതൽ 3 വരെ) എല്ലാ പഠിതാക്കൾക്കും നിർബന്ധമാണ്. ആശയപരമായ അറിവ്, വിശകലന വൈദഗ്ദ്ധ്യവും സാങ്കേതിക വിദ്യകളും, സന്ദർഭോചിതമായ ധാരണ, പരിസ്ഥിതി അവബോധം, മൊത്തത്തിലുള്ള കാഴ്ചപ്പാട് എന്നിവ കോർ കോഴ്സിലൂടെ ലഭിക്കും. രണ്ടാം വർഷത്തിലെ (ടേം 4 മുതൽ 6 വരെ) ഇലക്‌ടീവ് കോഴ്‌സുകൾ വ്യത്യസ്ത പ്രവർത്തന മേഖലകളെക്കുറിച്ച് ആഴത്തിലുള്ള ധാരണയ്ക്കൊപ്പം ഇഷ്ടമുള്ള മേഖലകളിൽ വൈദഗ്ദ്ധ്യം നേടാനും പ്രാപ്തരാക്കും.

വിശദവിവരങ്ങൾക്ക്: https://iimidr.ac.in/ ഫോൺ: +91-731-2439709, +91-731-2439793, +91-731-2439779, ഇ- മെയിൽ: pgpmxadmission@iimidr.ac.in.