photo-
ഇടയ്ക്കാട് നളന്ദ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തിയ ആയുർവേദ രോഗനിർണയ ക്യാമ്പ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ആഗോള ആയുർവേദ ദിനാഘോഷത്തിന്റെ ഭാഗമായി 'ആരോഗ്യം ആയുർവേദത്തിലൂടെ' എന്ന സന്ദേശം ഉയർത്തിക്കൊണ്ട് ഇടയ്ക്കാട് നളന്ദ ഗ്രന്ഥശാലയുടെയും ഇടയ്ക്കാട് എം.ജി.എം സെൻട്രൽ സ്കൂളിന്റെയും സംയുക്ത നേതൃത്വത്തിൽ സൗജന്യ ആയുർവേദ രോഗനിർണയ ക്യാമ്പ് നടത്തി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുന്ദരേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ. നീലാംബരൻ അദ്ധ്യക്ഷനായി.

കോട്ടയ്ക്കൽ ആര്യവൈദ്യശാല അടൂർ ബ്രാഞ്ചിന്റെ മാനേജരും ചീഫ് ഫിസിഷ്യനും ആയ ഡോ. ഗണേഷ് നമ്പൂതിരി രോഗികളെ പരിശോധിച്ചു. കടമ്പനാട് മൈക്രോ ലാബിന്റെ നേതൃത്വത്തിൽ ക്യാമ്പിൽ സൗജന്യ ലാബ് ടെസ്റ്റുകളും നടത്തി. ഗ്രന്ഥശാലാ പോരുവഴി നേതൃ സമിതി കൺവീനർ മധു സന്ദീവനി, എം.ജി.എം സ്കൂൾ പ്രിൻസിപ്പൽ എന്നിവർ സംസാരിച്ചു.