കൊല്ലം: സ്വർണാഭരണ വ്യാപാര മേഖലയിൽ രജിസ്ട്രേഷനുകൾ ഇല്ലാതെ ഫോൺ നമ്പർ നൽകിയുള്ള പോസ്റ്ററുകൾ പതിച്ച് പഴയ സ്വർണം എടുക്കുമെന്നും, പണയ ഉരുപ്പടികൾ എടുത്തുകൊടുക്കാൻ സഹായിക്കുമെന്നും പറഞ്ഞ് ഉപഭോക്താക്കളെ വഞ്ചിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലയിലെ എല്ലാ മുക്കിലും മൂലയിലും ഇത്തരം പോസ്റ്ററുകൾ ഇപ്പോൾ ദൃശ്യമാണ്. സ്വർണ വ്യാപാര മേഖലയുടെ വിശ്വാസ്യതയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്. കടമുറിയില്ലാതെ, ജി.എസ്.ടി രജിസ്ട്രേഷൻ ഇല്ലാതെ ഫോൺ നമ്പർ മാത്രം നൽകി അദൃശ്യമായിട്ടാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നതെന്നും യോഗം വ്യക്തമാക്കി.

ജില്ലാ പ്രസിഡന്റ് ബി.പ്രേമാനന്ദ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എസ്.പളനി ജില്ലാ ട്രഷറർ എസ്.സാദിഖ്, സംസ്ഥാന വൈസ് പ്രസിഡന്റ് നവാസ് പുത്തൻവീട്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിജയകൃഷ്ണ വിജയൻ, നാസർ പോച്ചയിൽ, അബ്ദുറസാഖ് രാജധാനി, ആർ.ശരവണ ശേഖർ, ഖലീൽ കുരുമ്പേലിൽ, കണ്ണൻ മഞ്ജു, ഹുസൈൻ അലൈൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അബ്ദുൽ മുത്തലിഫ് ചിന്നൂസ്, കൃഷ്ണദാസ് കാഞ്ചനം, സുനിൽ വനിത, നൗഷാദ് പണിക്കശേരി, അഡ്വ. സുജിത്ത് ശില്പ, രാജീവൻ ഗുരുകുലം, വിജയൻ പുനലൂർ, ശിവദാസൻ സോളാർ ജില്ലാ സെക്രട്ടറിമാരായ ജഹാംഗീർ മസ്കറ്റ്, സജീവ് ന്യൂ ഫാഷൻ, സോണി സിംല, ജോസ് പാപ്പച്ചൻ, അഡ്വ. നവാസ് ഐശ്വര്യ, സത്താർ ചേനല്ലൂർ, അബ്ദുൽ റഷീദ് അൽ അമീൻ തുടങ്ങിയവർ സംസാരിച്ചു.