amriths-

അമൃതപുരി (കൊല്ലം): ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ലോകത്തെ അഭിസംബോധന ചെയ്ത മാതാ അമൃതാനന്ദമയി ദേവി മലയാളത്തിൽ പ്രസംഗിച്ചതിന്റെ രജത ജൂബിലി ആഘോഷ വേളയിൽ അമ്മയ്ക്ക് ആദരവുമായി സംസ്ഥാന സർക്കാർ. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാനാണ് അമ്മയെ ആദരിച്ചത്.

അമ്മ, കേരളത്തിലെ സംസ്കാരിക മൂല്യങ്ങളാണ് മാതൃഭാഷയിലൂടെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എം.എൽ.എമാരായ സി.ആർ.മഹേഷ്, ഉമ തോമസ് എന്നിവർ സംസാരിച്ചു. മലയാള ഭാഷയ്ക്ക് രൂപവും ഭാവവും നൽകിയവരെ ആദരിക്കുന്നതായും ഈ പുരസ്കാരം മലയാളഭാഷയ്ക്ക് തന്നെ സമർപ്പിക്കുന്നുവെന്നും മറുപടി പ്രസംഗത്തിൽ അമ്മ പറഞ്ഞു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്.രാധാകൃഷ്ണൻ, ഐ.ജി ലക്ഷ്മൺ ഗുഗുലോത്ത്, കേരള ലാ അക്കാഡമി ഡയറക്ടർ അഡ്വ. നാഗരാജ നാരായണൻ, നടൻ ദേവൻ, മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ എന്നിവർ അമ്മയെ ആദരിച്ചു. മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി സ്വാഗതവും സ്വാമിനി സുവിദ്യാമൃത പ്രാണ നന്ദിയും പറഞ്ഞു.