തൊടിയൂർ: ജില്ലാ ശുചിത്വമിഷൻ 'സ്വച്ഛതാ ഹി സേവ 2025'ന്റെ ഭാഗമായി തൊടിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാർത്ഥികൾക്കായി പഞ്ചായത്തുതല ക്വിസ് മത്സരം നടത്തി. എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിൽ നിന്നായി 40 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ക്വിസ് മത്സരം വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്ന ജവാദ് അദ്ധ്യക്ഷയായി. മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ഇന്ന് നടക്കുന്ന ബ്ലോക്ക് തല ക്വിസ് മത്സരത്തിൽ പങ്കെടുക്കും. ഒക്ടോബർ 2ന് നടക്കുന്ന ചടങ്ങിൽ വിജയികളെ അനുമോദിക്കുകയും മത്സരത്തിൽ പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുകയും ചെയ്യും. പഞ്ചായത്ത് സെക്രട്ടറി സി.രാജേന്ദ്രൻ, അസി.സെക്രട്ടറി കെ.കെ.സുനിത, ഹെൽത്ത് ഇൻസ്പെക്ടർ ആർ.സീന , ശുചിത്വമിഷൻ ആർ.പി. എൽ. ഷൈലജ, ഹരിതകർമ്മ സേന കോ-ഓർഡിനേറ്റർ ശ്യാമ എന്നിവർ ചടങ്ങിൽ സംസാരിച്ചു.