vvv
മേലില ക്ഷേത്രം തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ബസ് സർവീസിന്റെ ഉദ്ഘാടനം മന്ത്രി കെ.ബി ഗണേഷ് കുമാർ നിർവഹിക്കുന്നു

കൊട്ടാരക്കര: പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് മേലില വഴി തിരുവനന്തപുരത്തേക്ക് പുതിയ ബസ് സർവീസ് ആരംഭിച്ചു. മേലില നിവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ പ്രത്യേക താത്പ്പര്യ പ്രകാരം ഇതോടെ യാഥാർത്ഥ്യമായത്. കഴിഞ്ഞ ദിവസം മേലില ക്ഷേത്രം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.ബി. ഗണേഷ് കുമാർ ബസ് സർവീസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.ആർ. ജ്യോതി അദ്ധ്യക്ഷയായി. മേലില ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എബി ഷാജി, ബ്ലോക്ക് മെമ്പർ എ. അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീജ, പി.എൻ.അനിൽകുമാർ, ഗോപിക, തുളസീധരൻപിള്ള, ഗംഗാധരൻ പിള്ള, അജിത് കുമാർ, രാജൻനായർ, രാമകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.

മേലില ക്ഷേത്രം ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത ബസ് അറയ്ക്കൽ ക്ഷേത്രം ജംഗ്ഷൻ വരെ മന്ത്രി തന്നെ ഓടിച്ചാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. പത്തനാപുരം ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന ഈ സർവീവ്വീസ് കുന്നിക്കോട്, മേലില ക്ഷേത്രം, കോട്ടവട്ടം, തടിക്കാട്, അറയ്ക്കൽ, പൊലിക്കോട്, വെഞ്ഞാറമൂട് വഴി തിരുവനന്തപുരം മെഡിക്കൽ കോളേജ് വഴിയാണ് തിരുവനന്തപുരം ഡിപ്പോയിൽ സമാപിക്കുക.

രാവിലെ 6.20ന് പത്തനാപുരത്തു നിന്ന് പുറപ്പെടുന്ന ബസ് 9 മണിയോടെ തിരുവനന്തപുരത്ത് എത്തിച്ചേരും.