പുനലൂർ: ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സിന്റെ യൂത്ത് ഫെസ്റ്റിവൽ 'കലോത്സവ് 25' കരവാളൂർ ഓക്സ്ഫോർഡ് സ്കൂളിൽ ആരംഭിച്ചു. ജില്ലയിലെ 30 സി.ബി.എസ്.ഇ. സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.
കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതികമ്മ, വാർഡ് മെമ്പർ അനൂപ് ഉമ്മൻ, മെമ്പർമാരായ വി. രാജൻ, എസ്. ബിന്ദു, സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ്, സഹോദയ സെക്രട്ടറി മേരിക്കുട്ടി ജോസ്, ട്രഷറർ ഡി. പൊന്നച്ചൻ, വൈസ് പ്രസിഡന്റുമാരായ എസ്. ചന്ദ്രകുമാർ, ജിജോ ജോർജ്, കെ. ഹരികുമാർ, ഡോ. സുഷമ മോഹൻ എന്നിവർ സംസാരിച്ചു.കലോത്സവം നാളെ സമാപിക്കും. സമാപന സമ്മേളനത്തിൽ പി.എസ്. സുപാൽ എം.എൽ.എ. വിജയികൾക്ക് സമ്മാനവിതരണം നിർവഹിക്കും.
പോയിന്റ് നില
മത്സരങ്ങൾ പുരോഗമിക്കുമ്പോൾ 215 പോയിന്റോടെ കരവാളൂർ ഓക്സ്ഫോർഡ് സ്കൂൾ മുന്നിട്ട് നിൽക്കുന്നു. 204 പോയിന്റോടെ എസ്.എൻ. ട്രസ്റ്റ് സെൻട്രൽ സ്കൂൾ കൊല്ലം, സെന്റ് ഗ്രിഗോറിയോസ് സ്കൂൾ കരുനാഗപ്പള്ളി എന്നിവർ തൊട്ടുപിന്നിലുണ്ട്.