a
ചവറ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പരിശുദ്ധ ഉപഹാര മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന കായൽ പ്രദക്ഷിണം

ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പരിശുദ്ധ ഉപഹാര മാതാവിന്റെ തിരുനാളിനോട് അനുബന്ധിച്ച് നടന്ന കായൽ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. വൈകുന്നേരത്തെ ദേവാലയ തിരുകർമ്മങ്ങൾക്ക് ശേഷം ദേവാലയത്തിൽ നിന്ന് ആരംഭിച്ച് പൊന്മന കന്നിട്ടക്കടവ് വരെയും അവിടെനിന്ന് ചവറ പാലം വരെയും പ്രദക്ഷിണം നടത്തി തിരികെ ദേവാലയത്തിൽ സമാപിച്ചു. ഇരുകരകളിലുമായി നിരവധി ആളുകളാണ് മാതാവിന്റെ അനുഗ്രഹത്തിനായി കാത്തുനിന്നിരുന്നത്. ഇന്ന് രാവിലെ 7ന് ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ദിവ്യബലിക്ക് ഫാ. ബേണി വർഗ്ഗീസ് മുഖ്യകാർമ്മികത്വം വഹിക്കും. ഫാ. എബിൻ പാപ്പച്ചൻ വചന സന്ദേശം നൽകും. വൈകുന്നേരം 4.30നുള്ള ആഘോഷമായ വേസ്പരയ്ക്കും ദിവ്യബലിക്കും ഫാ. ആൽഫോൺസ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ശങ്കരമംഗലം വഴി തിരികെ ദേവാലയത്തിൽ എത്തിച്ചേരും. തിരുനാൾ നാളെ സമാപിക്കും. രാവിലെ 6-ന് ദിവ്യബലി. രാവിലെ 9.30നുള്ള ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ മുഖ്യകാർമ്മികത്വം വഹിക്കും. വൈകുന്നേരം 4ന് ഫാ. ജോസഫ് ജോൺ കൃതജ്ഞതാബലിക്ക് നേതൃത്വം നൽകും. ഫാ. അഗസ്റ്റിൻ സേവ്യർ വചനപ്രഘോഷണം നടത്തും. തുടർന്ന് കൊടിയിറക്കോട് കൂടി തിരുനാൾ ചടങ്ങുകൾക്ക് സമാപനമാകും.