photo
കന്നേറ്റി സി എം എസ് എൽ പി സ്കൂളിലെ സ്കൗട്ട് വിഭാഗം കുട്ടികൾ സംഘടിപ്പിച്ച റോഡ് ബോധവത്കരണ പരിപാടി

കരുനാഗപ്പള്ളി: കന്നേറ്റി സി.എം.എസ് എൽ.പി സ്കൂളിലെ സ്കൗട്ട് വിഭാഗം കുട്ടികൾ സുരക്ഷിത യാത്ര ശുഭയാത്ര എന്ന റോഡ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വെട്ടത്ത് മുക്കിൽ നടത്തിയ പരിപാടി ഹെഡ്മാസ്റ്റർ ബിജു വൈ. ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൗട്ട് മാസ്റ്റർ മുഹമ്മദ് റാഫി, പി.ടി.എ പ്രസിഡന്റ് ദീപു എന്നിവർ സംസാരിച്ചു. ഹെൽമറ്റ് ധരിച്ച് വന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് കേഡറ്റുകൾ മധുരം നൽകി. ഹെൽമറ്റ് ധരിക്കാത്ത യാത്രക്കാരെ ബോധവത്കരിച്ചു. രക്ഷിതാക്കൾ ജനപ്രതിനിധികൾ പങ്കെടുത്തു.