കൊല്ലം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ ഒക്ടോബർ 19ന് കൊല്ലം കന്റോൺമെന്റ് മൈതാനത്ത് നൽകുന്ന സ്വീകരണവും മഹാ സംഗമവും അവിസ്‌മരണീയമാക്കുമെന്ന് യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ പറഞ്ഞു.
ഒരുക്കങ്ങളുടെ ഭാഗമായി പട്ടത്താനം മേഖലയിൽപ്പെട്ട 450 (ശ്രീവിലാസം പട്ടത്താനം), 656 (പന്ത്രണ്ടുമുറി), 988 (ജി.വി സ്‌മാരകം കിളികൊല്ലൂർ), 3777 (ആശാൻസ്മാരകം മുഖത്തല), 3837 (പട്ടത്താനം ഈസ്റ്റ്), 5202 (മണ്ണാണികുളം) എന്നീ ശാഖകളിലെ ഭാരവാഹികളുടെ ആലോചനയോഗം പാലത്തറ ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രം ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ കൗൺസിലറും മേഖല കൺവീനറുമായ ഷാജി ദിവാകർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർ മുഖ്യ പ്രഭാഷണങ്ങൾ നടത്തി. കൊല്ലം യൂണിയൻ കൗൺസിലർമാരായ നേതാജി ബി.രാജേന്ദ്രൻ, ബി. വിജയകുമാർ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഡോ.എസ്. സുലേഖ, മൈക്രോ ക്രെഡിറ്റ് കൺവീനറും വനിതാസംഘം മേഖലാ കൺവീനറുമായ ഡോ. മേഴ്‌സി ബാലചന്ദ്രൻ, കൊല്ലം യൂണിയൻ യൂത്ത്‌മൂവ്‌മെന്റ് പ്രസിഡൻ്റ് അഭിലാഷ് സിന്ധു, ശാഖ ഭാരവാഹികളായ എച്ച്. ദിലീപ്‌കുമാർ, പി.ഷാജി, കെ.ഗോപിമണി, പി.പ്രശാന്ത്, ആർ. ബിനുരാജ്, മധുക്കുട്ടൻ, ഉമയനല്ലൂർ തുളസീധരൻ, കെ.ആർ. ശ്രീകുമാർ, ട്രസ്റ്റ് ബോർഡ് മെമ്പർ എസ്. ശശാങ്കൻ, എന്നിവർ സംസാരിച്ചു. 450-ാം നമ്പർ ശാഖ പ്രസിഡന്റും മേഖല കൺവീനറുമായ ജെ. വിമലകുമാരി സ്വാഗതവും 3837-ാം നമ്പർ പട്ടത്താനം ഈസ്റ്റ് ശാഖ സെക്രട്ടറി സജീവ് മാടൻവിള നന്ദിയും പറഞ്ഞു.