d

കൊല്ലം: മാതാ അമൃതാനന്ദമയി​ ദേവി​ സേവനത്തിന്റെ മഹാമാതൃകയാണെന്ന് കേന്ദ്രമന്ത്രിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷനുമായ ജെ.പി. നദ്ദ പറഞ്ഞു. ജന്മദി​നാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം.അമ്മയുടെ ജീവിതം സേവനത്തിനായി മാത്രം സമർപ്പിച്ചതാണ്. ലോകത്തിന്റെ എല്ലാ മേഖലയിലും അമ്മയുടെ സേവനകാരുണ്യ പദ്ധതികൾ എത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയിൽ അമൃത ആശുപത്രി നടത്തുന്ന സേവനം മഹത്തരമാണ്. വിദ്യാഭ്യാസ രംഗത്തും അമൃത ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നു. സ്ത്രീ ശാക്തീകരണ പദ്ധതിയിലൂടെ സമൂഹത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് അമ്മ ലക്ഷ്യമിടുന്നത്. സുനാമിയും പ്രളയവും വന്നപ്പോഴെല്ലാം അത് തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.