2
ചവറ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പരിശുദ്ധ ഉപഹാര മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം

ചവറ : ചവറ കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പരിശുദ്ധ ഉപഹാര മാതാവിന്റെ തിരുനാൾ ഇന്ന് സമാപിക്കും. ഇന്നലെ വൈകിട്ട് ദേവാലയ തിരുകർമ്മങ്ങൾക്ക് ശേഷം ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ശങ്കരമംഗലം വഴി തിരികെ ദേവാലയത്തിൽ എത്തിചേർന്നു. ഇന്ന് രാവിലെ 6ന് ദിവ്യബലി. രാവിലെ 9.30നുള്ള ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് 4 ന് ഫാ.ജോസഫ് ജോൺ കൃതജ്ഞതാബലിക്ക് നേതൃത്വം നൽകും . ഫാ.അഗസ്റ്റിൻ സേവ്യർ വചനപ്രഘോഷണം നടത്തും. തുടർന്ന് കൊടിയിറക്കോട് കൂടി തിരുനാൾ സമാപിക്കും.