പുനലൂർ: പുനലൂർ ആളുകേറാമലയിലെ റബർ തോട്ടത്തിനുള്ളിൽ കണ്ടെത്തിയ അജ്ഞാത പുരുഷ മൃതദേഹം സംബന്ധിച്ച് തുമ്പൊന്നും ലഭിക്കാത്തതിനെ തുടർന്ന് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. ഉദ്ദേശം ഒരാഴ്ചയോളം പഴക്കമുള്ളതും ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ളതുമാണ് മൃതദേഹം.

പുനലൂരിലോ സമീപത്തെ റൂറൽ പൊലീസ് സ്റ്റേഷനുകളിലോ സമാനമായ മിസിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്തതിനാൽ, സംസ്ഥാനത്തെ മറ്റ് പൊലീസ് സ്റ്റേഷനുകളിലേക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയുക എന്നതാണ് പൊലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

മരിച്ചയാളെ തിരിച്ചറിയുന്നതിനായി പോലീസ് നൽകുന്ന വിവരങ്ങൾ താഴെക്കൊടുക്കുന്നു:

ഈ ലക്ഷണങ്ങളോട് കൂടിയ ഏതെങ്കിലും പുരുഷനെ കാണാതായതായി (മിസിംഗ്) റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിൽ, ഉടൻതന്നെ പുനലൂർ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക: