
കരുനാഗപ്പള്ളി: ചവറ സൗത്ത് പി.ഒ മാലിഭാഗം കയ്യാലയ്ക്കൽ തെക്കതിൽ വി.കാർത്തികേയൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ജഗദമ്മ. മക്കൾ: ആർ.ശ്രീകുമാരി, ജെ.ശ്രീലത (അദ്ധ്യാപിക, അങ്കണവാടി), കെ.ശ്രീകുമാർ (ഗൾഫ്), കെ.അനിൽകുമാർ (മുൻസിഫ് കോടതി, കരുനാഗപ്പള്ളി), ജെ.ശ്രീജ. മരുമക്കൾ: ജി.രാധാകൃഷ്ണൻ, ടി. മനോജ്, പി.വീണ (അദ്ധ്യാപിക, വള്ളിക്കീഴ് സ്കൂൾ), സി.അശ്വതി (ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി, കരുനാഗപ്പള്ളി), ജ്യോതിഷ്കുമാർ. സഞ്ചയനം ഒക്ടോബർ 2ന് രാവിലെ 7ന്.