
കോട്ടയം: വൈക്കം വെച്ചൂർ രാജാകൃഷ്ണ നിവാസിൽ വേലായുധൻനായർ (93, റിട്ട. ഹെഡ് മാസ്റ്റർ, വൈക്കം അർബൻ ബാങ്ക് മുൻ ചെയർമാൻ, എൻ.എസ്.എസ് മുൻ പ്രതിനിധി സഭാംഗം) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: അജയകൃഷ്ണൻ (റിട്ട. ജനറൽ മാനേജർ, കെ.എം.എം.എൽ), അനിത വി.നായർ (റിട്ട. പ്രൊഫസർ), അജിത വി.നായർ (റിട്ട. അദ്ധ്യാപിക), ഡോ. ശുഭ വി.നായർ (റിട്ട. വൈസ് പ്രസിഡന്റ്, റെഡ്ഡിസ് ഫാർമ). മരുമക്കൾ: ഹരികുമാർ (റിട്ട. സീനിയർ എൻജിനീയർ, ഹൗസിംഗ് ബോർഡ്), രാജലക്ഷ്മി (ഡി.ജി.എം, ബി.എസ്.എൻ.എൽ, ചെന്നൈ), പരേതനായ വിശ്വനാഥ മേനോൻ (അദ്ധ്യാപകൻ, നിർമല കോളേജ്), മുരളീകൃഷ്ണൻ (ഡയറക്ടർ, യു.എസ്.ടി ഗ്ലോബൽ).