അഞ്ചൽ: പത്തനാപുരത്തു നിന്ന് കുന്നിക്കോട്, മേലില, അറയ്ക്കൽ ദേവീക്ഷേത്രം, ആയൂർ, തിരുവനന്തപുരം മെഡിക്കൽ കോളേജ്, സെക്രട്ടേറിയറ്റ് വഴി തിരുവനന്തപുരത്തേക്ക് പുതുതായി അനുവദിച്ച കെ.എസ്.ആർ.ടി.സി സർവീസിന് അറയ്ക്കൽ ദേവീക്ഷേത്ര അങ്കണത്തിൽ സ്വീകരണം നൽകി. സമ്മേളനം മന്ത്രി കെ.ബി. ഗണേശ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലകളിൽ ഇനിയും പുതിയ ബസ് സർവീസുകൾ ആരംഭിക്കുമെന്നും കെ.എസ്.ആ.ടി.സിയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അറയ്ക്കൽ ദേവസ്വം ഗ്രൂപ്പ് സബ് ഓഫീസർ പി.ജി. വാസുദേവൻ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി ഷാജി, പത്തനാപുരം എ.ടി..ഒ. കെ.വി. സാം, എൻ.എസ്.എസ്. യൂണിയൻ സെക്രട്ടറി ജി. അനിൽകുമാർ, അറയ്ക്കൽ ബാലകൃഷ്ണപിളള, പി. അനിൽകുമാർ അജിത കുമാരി, ശിവപ്രസാദ് മംഗലം തുടങ്ങിയവർ സംസാരിച്ചു.