photo-
ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഭൂരഹിതയ്ക്ക് 5 സെന്റ് ഭൂമി നൽകിയതിന്റെ ആധാരം കരുനാഗപ്പള്ളി സി.ആർ.മഹേഷ് കൈമാറുന്നു

ശാസ്താംകോട്ട: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ സ്വന്തം വസ്തുവിൽ നിന്ന് വാർഡിലെ ഭൂരഹിതരായ ഒരു കുടുംബത്തിന് 5 സെന്റ് ഭൂമി നൽകി മാതൃകയായി.

ഭൂമിയുടെ ആധാര കൈമാറ്റം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു.

വി. വേണുഗോപാലകുറുപ്പ്, എസ്. ശ്രീകുമാർ, രാജൻ ഡാനിയേൽ, ഉല്ലാസ് കോവൂർ, ആർ. നാളിനാക്ഷൻ, പ്രസന്നൻ, ശൂരനാട് വടക്ക് പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, അരുൺ ഗോവിന്ദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.