
പുനലൂർ: ഒരു കുടുംബത്തിലെ നാല് നായന്മാർ സംഘടനയിൽ നിന്ന് രാജി വച്ചെന്നു കരുതി എൻ.എസ്.എസിന് ഒന്നുമില്ലെന്നും എൻ.എസ്.എസിനെ നശിപ്പിക്കാനുള്ള എല്ലാ പരിപാടികളും ആസൂത്രണം ചെയ്യുന്നത് പത്തനംതിട്ട ജില്ലയിൽ നിന്നാണെന്നും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും മന്ത്രിയുമായ കെ.ബി. ഗണേശ് കുമാർ പറഞ്ഞു. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ് മുടക്കിയാൽ ഏത് അലവലാതിക്കും ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വയ്ക്കാം.
ജനറൽ സെക്രട്ടറിക്ക് പിന്നിൽ പാറ പോലെ ഉറച്ച് നിൽക്കും.ഏറ്റവും കരുത്തുറ്റ നേതാവാണ് ജി. സുകുമാരൻ നായർ. എൻ.എസ്.എസ് സമദൂര സിദ്ധാന്തത്തിലാണ് മുന്നോട്ടു പോകുന്നത്. എൻ.എസ്.എസ് അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ എടുക്കുന്ന നിലപാടിൽ കേരള, കേന്ദ്ര സർക്കാരുകളെ കുറിച്ച് അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ചിട്ടുണ്ട്. അത് രാഷ്ട്രീയ നിലപാടല്ല . പ്രസ്ഥാനത്തിനു വേണ്ടി മന്നത്ത് ആചാര്യന്റെ നിർദ്ദേശത്തിനനുസരിച്ച് അദ്ദേഹത്തിന്റ പാതയിലൂടെ കടന്നു പോകുന്ന വ്യക്തിയാണ് ജി. സുകുമാരൻ നായരെന്നും ഗണേശ് കുമാർ പറഞ്ഞു.