ui
ഉദയതാര സാംസ്കാരിക സംഘടനയുടേയും ലൈബ്രറിയുടേയും നവീകരിച്ച കെട്ടിടവും സാംസ്കാരിക സമ്മേളനവും മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സാംസ്കാരിക സംഘടനകളും ഗ്രന്ഥശാലകളും കേരളത്തിലുടനീളം കൂടുതൽ സജീവമാകണമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഉദയതാര സാംസ്കാരിക സംഘടനയുടെയും ലൈബ്രറിയുടെയും നവീകരിച്ച കെട്ടിടവും സാംസ്കാരിക സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 40 വർഷമായി കൊല്ലൂർവിളയിൽ കുട്ടികൾക്കും യുവജനങ്ങൾക്കും ബൗദ്ധികവും കായികവുമായ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനം നൽകുന്ന ഉദയതാരയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു. ഉദയതാര പ്രസിഡന്റ് എം.എ. ഷുഹാസ് അദ്ധ്യക്ഷനായി. എം സിദ്ദി​ഖാൻ, കൊല്ലൂർവിള സുനിൽ ഷാ, ഹംസത്ത് ബീവി, ജി.ആർ.കൃഷ്ണകുമാർ, അൻസർ അസീസ്, കെ.പി. സജിനാഥ്, അൻസാരി മജീദിയ, സജീവ് പരിശവിള, എസ്. കണ്ണൻ, എ.കെ.സലിം എന്നിവർ സംസാരി​ച്ചു.