ccc
ബി.എം.എസ് ഏരൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ ഏരൂരിൽ നടന്ന പദയാത്രയുടെ സമാപന സമ്മേളനം കേരള സർവകലാശാലാ സിൻഡിക്കേറ്റംഗം പി .എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: 'ഇടത് സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ തൊഴിലാളി മുന്നേറ്റം' എന്ന മുദ്രാവാക്യവുമായി ബി.എം.എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏരൂർ പഞ്ചായത്ത് സമിതി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം ഏരൂരിൽ നടന്നു. കേരള സർവകലാശാലാ സിൻഡിക്കേറ്റംഗം പി.എസ്. ഗോപകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.എം.എസ്. ജില്ലാ ജോയിന്റ് സെക്രട്ടറി ഏരൂർ സുനിൽ അദ്ധ്യക്ഷനായി. അയിലറയിൽ വെച്ച് ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കേസരി അനിൽ ജാഥാ ക്യാപ്റ്റൻ ബിജുവിന് പതാക കൈമാറിക്കൊണ്ട് സംസാരിച്ചു. ബി.എം.എസ് അഞ്ചൽ മേഖല സെക്രട്ടറി അഞ്ചൽ സന്തോഷ്, മേഖല പ്രസിഡന്റ് വി.സുനിൽകുമാർ, ജോയിന്റ് സെക്രട്ടറി കുരീക്കാട്ടിൽ ഷിബു എന്നിവരും ചടങ്ങിൽ സംസാരിച്ചു.

ഗിരീഷ് അമ്പാടി, സുമൻ ശ്രീനിവാസൻ, വിജയൻ വയയ്ക്കൽ, അഖിൽ, വിഷ്ണു, സുജ, കെ.പി.രാജു, പ്രതീഷ് ഭാരതീപുരം, ഷിജു, മോഹനൻ, ജയകുമാർ, ഉല്ലാസ് എന്നിവരാണ് പദയാത്രയ്ക്ക് നേതൃത്വം നൽകിയത്.