ചടയമംഗലം : നിയോജക മണ്ഡലത്തിലെ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മണ്ഡലം സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട്, വെളിനല്ലൂർ മണ്ഡലം വാർഷിക സമ്മേളനം കരിങ്ങന്നൂരിൽ വെച്ച് നടന്നു.
സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് പട്ടരുവിള വിജയൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് പി.ആർ.സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ചന്ദ്രമോഹനൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി ജേക്കബ് ആന്റണി റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ കമലാനന്ദൻ ആചാരി വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. കരിങ്ങന്നൂർ ശശിധരൻ നായർ സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് പ്രഫുല്ലചന്ദ്രൻ നായർ, സെക്രട്ടറി നിസാം ചിതറ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ എച്ച്.നാസർ, പി.ഒ.പാപ്പച്ചൻ, സാമുവൽ കുട്ടി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സാമുവൽ കുട്ടി വരണാധികാരിയായിരുന്നു.