photo
ചകിരി കത്തിക്കരിഞ്ഞ നിലയിൽ

കരുനാഗപ്പള്ളി: കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘത്തിന്റെ ഷെഡിൽ കയർ പിരിക്കാനായി സൂക്ഷിച്ചിരുന്ന ചകിരിക്ക് തീപിടിച്ചു. ഫയർഫോഴ്‌സ് സമയോചിതമായി ഇടപെട്ട് തീ അണച്ചതിനാൽ സമീപത്തേക്ക് പടരാതെ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ പതിനായിരത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ഭരണ സമിതി അംഗങ്ങൾ അറിയിച്ചു. സംഘത്തിന്റെ ഷെഡിന് ചുറ്റുമതിൽ ഇല്ലാത്തത് സുരക്ഷാ ഭീഷണിയാകുന്നുണ്ട്. രാത്രികാലങ്ങളിൽ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെയും ലഹരി കച്ചവടക്കാരുടെയും താവളമായി മാറിയതായി പ്രസിഡന്റ് മുനമ്പത്ത് ഷിഹാബ് ചൂണ്ടിക്കാട്ടി.