dcc-
കള്ളവോട്ടിന് എതിരെ ദേശ വ്യാപകമായി കോൺഗ്രസ് നടത്തുന്ന സിഗ്നേച്ചർ ക്യാമ്പയിനിന്റെ ഭാഗമായി ഇരവിപുരം നിയോജക മണ്ഡലത്തിൽ നടത്തിയ ക്യാമ്പയിൻ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജനാധിപത്യത്തെ തമസ്‌കരിക്കാൻ ശ്രമിക്കുന്ന മോദി ഭരണവും കൂട്ടുനിൽക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷനും ജനാധിപത്യത്തിന്റെ നിലനിൽപ്പിന് പോലും ഭീഷണിയായെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. ഇല്ലാത്ത വോട്ടർമാരെ കൃത്രിമമായി ചേർത്ത് യഥാർത്ഥ ജനാഭിലാഷത്തെ അട്ടിമറിക്കാൻ മോദി ഭരണവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ടിന് എതിരെ ദേശ വ്യാപകമായി കോൺഗ്രസ് നടത്തുന്ന സിഗ്നേച്ചർ ക്യാമ്പയിനിന്റെ ഭാഗമായി ഇരവിപുരം നിയോജക മണ്ഡലത്തിൽ നടത്തിയ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് എം. നാസർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ. ബേബിസൺ, എസ്. വിപിനചന്ദ്രൻ, ആർ.എസ്. അബിൻ, ആനന്ദ് ബ്രഹ്‌മാനന്ദ്, പൊന്നമ്മ മഹേശ്വരൻ, സജീബ്ഖാൻ, മണക്കാട് സലിം, അജിത്, ബൈജു ആലുംമൂട്, മഷ്‌കൂർ, ജി. വേണു, ഡി.ബി. ഷിബു, ഇ.എ. കലാം, ജലാലുദ്ദീൻ, ഹുസൈൻ, വയനക്കുളം സലിം, ഷാജി ഷാഹുൽ എന്നിവർ സംസാരിച്ചു.