thakol-
തൃക്കോവി​ൽവട്ടം ഗ്രാമ പഞ്ചായത്തി​ൽ ലൈഫ് വീടുകളുടെ താക്കോൽ ദാനവും ഗുണഭോക്താക്കൾക്കുള്ള പദ്ധതി വിഹിതത്തിന്റെ ആദ്യ ഗഡു വിതരണവും മന്ത്രി​ എം.ബി​. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം :കേരളത്തിലെ എല്ലാ വിഭാഗം ഭൂരഹിതരുടെയും ഭവന രഹിതരുടെയും സാമൂഹികവും ആരോഗ്യപരവുമായ ശാക്തീകരണം ലക്ഷ്യമിട്ടിട്ടുള്ള സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതിയാണ് ലൈഫ് മിഷനെന്ന് മന്ത്രി​ എം.ബി​. രാജേഷ് പറഞ്ഞു.
തൃക്കോവി​ൽവട്ടം ഗ്രാമ പഞ്ചായത്തി​ൽ 69 വീടുകളുടെ താക്കോൽ ദാനവും 132 ഗുണഭോക്താക്കൾക്കുള്ള പദ്ധതി വിഹിതത്തിന്റെ ആദ്യ ഗഡുവിതരണവും നി​ർവഹി​ക്കുകയായി​രുന്നു മന്ത്രി​. പഞ്ചായത്ത് പ്രസിഡന്റ് ജി​.എസ്. സിന്ധു അദ്ധ്യക്ഷത വഹി​ച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരിഷ്, ജില്ലാ പഞ്ചായത്ത് അംഗം സേൽവി എന്നിവർ സംസാരി​ച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. സതീഷ് കുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ, ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോൺഡെൺ തുടങ്ങി​യവർ സംസാരി​ച്ചു. വൈസ് പ്രസിഡന്റ് എസ്. ശിവകുമാർ സ്വാഗതവും ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചേയർപേഴ്സൺ ഷാനിബ നന്ദിയും പറഞ്ഞു.