
കൊല്ലം: കാഷ്യു കോൺക്ലേവ് കൊല്ലത്ത് നടത്താൻ കൂടിയ സംഘാടകസമിതി രൂപീകരണ യോഗം കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. വ്യവസായികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, വിദഗ്‌ദ്ധർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന കോൺക്ളേവ് ഒക്ടോബർ 14ന് നടക്കും. തിരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികൾ രാവിലെ മുതൽ നടക്കുന്ന കോൺക്ലേവിലും വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനത്തിൽ 3000 തൊഴിലാളികളും പങ്കെടുക്കും.
വ്യവസായികൾ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, തൊഴിലാളികൾ, ജിവനക്കാർ, കശുഅണ്ടി രംഗത്തെ വിദഗ്‌ദ്ധർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. മന്ത്രിമാരായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ, മന്ത്രി ജെ.ചിഞ്ചുറാണി, കെ.ബി.ഗണേശ്കുമാർ, ജില്ലയിൽ നിന്നുമുള്ള എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും. കാഷ്യു കോർപ്പറേഷൻ, കാപ്പെക്‌സ്, കശുമാവ് കൃഷി വികസന ഏജൻസി, ജില്ലാ വ്യവസായ വകുപ്പ്, വ്യവസായികൾ എന്നിവർ ചേർന്നാണ് കോൺക്ലേവ് നടത്തുന്നത്. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി മേയർ എസ്. ജയൻ, കാപ്പെക്സ് ചെയർമാൻ എം. ശിവശങ്കരപ്പിള്ള, കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. സുഭഗൻ, കെ. രാജഗോപാൽ, ബി. തുളസീധരക്കുറുപ്പ് ബി. സുചീന്ദ്രൻ (സി.ഐ.ടി.യു), ജി. ബാബു അയത്തിൽ, സോമൻ ( എ.ഐ.ടി.യു.സി), പെരിനാട് മുരളി, കുന്നത്തൂർ ഗോവിന്ദപ്പിള്ള, മോഹൻലാൽ, ഒ.ബി രാജേഷ് (ഐ.എൻ.ടി.യു.സി),
വ്യവസായികളെ പ്രതിനിധീകരിച്ച് ഡോ. ആർ. ഭൂദേഷ്, ബി. സുന്ദരൻ, സതീഷ് കുമാർ, നിസാമുദ്ദീൻ, ജോബ്രാൻ ജി.വർഗീസ്, ജോൺസൺ ജി.ഉമ്മൻ, ജയ്‌സൺ ജി.ഉമ്മൻ, ലൂസിയസ് മിറാണ്ട എന്നിവരും പങ്കെടുത്തു
. കാഷ്യു കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ. സുനിൽ ജോൺ അദ്ധ്യക്ഷനായി. കൊല്ലം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.വി. ശിവകുമാർ സ്വാഗതം പറഞ്ഞു. കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ ചെയർമാനായും ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.വി. ശിവകുമാർ കൺവീനറുമായ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.