ldf
എഴുകോൺ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നടത്തിയ പഞ്ചായത്ത് ഓഫീസ് മാർച്ച് സി.പി.എം ഏരിയ സെക്രട്ടറി ജെ. രാമാനുജൻ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : എഴുകോൺ ഗ്രാമ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന് ഭൂമി കൈമാറാതെ ഗ്രാമ പഞ്ചായത്ത് അധികൃതർ തടസം നിൽക്കുന്നതായി ആരോപിച്ച് എൽ.ഡി.എഫ് പഞ്ചായത്തോഫീസ് മാർച്ച് നടത്തി. മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് 3 കോടി രൂപയാണ് കോംപ്ലക്സിന് അനുവദിച്ചത്. തുക അനുവദിച്ചിട്ട് മൂന്ന് വർഷമായി. മൂന്ന് മാസം മുൻപാണ് നിർമ്മാണോദ്ഘാടനം നടത്തിയത്. ഇതിന് ശേഷവും ഭൂമി കൈമാറിയില്ലെന്നാണ് എൽ.ഡി.എഫിന്റെ ആരോപണം. മാർച്ച് സി.പി.എം ഏരിയ സെക്രട്ടറി ജെ.രാമാനുജൻ ഉദ്ഘാടനം ചെയ്തു. ജി. രാജശേഖരൻ നായർ അദ്ധ്യക്ഷനായി. എം. പി. മനേക്ഷ, പി. തങ്കപ്പൻ പിള്ള,ആർ.വിജയ പ്രകാശ്, ഇരുമ്പനങ്ങാട് ബാബു, കെ.ബി.ബിജു, മിനി അനിൽ, ആർ. പ്രബലൻ, വിക്രമൻ നായർ, സി.ആർ.സുരേഷ് കുമാർ, ആർ.സതീശൻ, ബി.ബിബിൻ രാജ്, അഖിൽ,അശോക്.എസ്, ജി.സരിഗ ,

എം.പി.മഞ്ചു ലാൽ തുടങ്ങിയവർ സംസാരിച്ചു.

കെ.ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു.