കൊല്ലം: വടക്കേവിള വലിയ കൂനമ്പായിക്കുളം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 10ന് കാര്യസിദ്ധിപൂജ, 11.30ന് കുങ്കുമാഭിഷേകം, വൈകിട്ട് 7ന് നൃത്തസന്ധ്യ എന്നി​വ നടക്കും. നാളെ രാവിലെ 7.30ന് പഞ്ചരത്‌നകൃതി ആലാപനം, 10ന് ഭസ്മാഭിഷേകം, 11.30ന് കന്യകാപൂജ, വൈകിട്ട് 5ന് പുന്തലത്താഴം മംഗലത്ത് ശ്രീമഹാലക്ഷ്മി ക്ഷേത്രത്തിൽ നിന്ന് ശോഭായാത്ര, 6.30ന് നൃത്തസന്ധ്യ. ഒക്‌ടോ. 2ന് രാവിലെ 6ന് പൂജയെടുപ്പ്, 6.45ന് പ്രമുഖ ആചാര്യന്മാരുടെ നേതൃത്വത്തിൽ കുരുന്നുകൾക്ക് വിദ്യാരംഭം, 8ന് സാരസ്വതഘൃതജപസേവ.