കൊല്ലം: കർഷക മോർച്ച കൊല്ലം വെസ്റ്റ് ജില്ലാ ഭാരവാഹി യോഗത്തിൽ പ്രസിഡന്റ്‌ ജി. ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുരേഷ് ഓടയ്ക്കൽ, ബി.ജെ.പി കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ്‌ ബൈജു കൂനമ്പായിക്കുളം, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. സുനിൽ തിരുമുറ്റം, പ്രേമാനന്ദ്, വൈസ് പ്രസിഡന്റുമാരായ രാധാകൃഷ്ണപിള്ള, ശശികുമാർ, സെക്രട്ടറി സുരേഷ് ലാൽ, ട്രഷറർ ബിജു ബഹുലേയൻ തുടങ്ങിയവർ പങ്കെടുത്തു. കേന്ദ്ര സർക്കാർ കർഷകർക്ക് വേണ്ടി ഏർപ്പാടാക്കിയള വിവിധ പദ്ധതികളെ കുറിച്ചും കാർഷികാവശ്യങ്ങൾക്കായി അനുവദിച്ചു കിട്ടുന്ന ബാങ്ക് ലോണുകൾ, ഇൻഷ്വറൻസുകൾ എന്നിവയെക്കുറിച്ചും ഏകദിന കർഷക ക്യാമ്പ് ഇന്നു രാവിലെ 10ന് കൊല്ലം ബീച്ച് റോഡ് മസോണിക് ഹാളിൽ നടത്താൻ തീരുമാനിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും.