thodiyoor-
തൊടിയൂർ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

തൊടിയൂർ: തൊടിയൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ ജനകീയ ആരോഗ്യ കേന്ദ്രം സി.ആർ. മഹേഷ് എം.എൽ.എ പൊതുജനങ്ങൾക്കായി തുറന്നു നൽകി. മുഴങ്ങോടി പാലാശ്ശേരിൽ ലേഖ- സതീഷ് ദമ്പതികൾ സൗജന്യമായി വിട്ടുനൽകിയ 8 സെന്റ് വസ്തുവിൽ, മുൻ എം.പി എ.എം.ആരിഫിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കെട്ടിടം നിർമ്മിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ സ്വാഗതം പറഞ്ഞു. ആരോഗ്യ കേന്ദ്രത്തിനായി വസ്തു ലഭ്യമാക്കാൻ പരിശ്രമിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രനെ സി.ആർ.മഹേഷ് എം.എൽ.എ ആദരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വ.അനിൽ എസ്. കല്ലേലിഭാഗം, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷബ്ന ജവാദ്, കെ. ശ്രീകല, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.സുധീർ കാരിക്കൽ, സുനിത അശോക്, ഗ്രാമപഞ്ചായത്തംഗങ്ങളായ നജീബ് മണ്ണേൽ, സി.ഒ.കണ്ണൻ, തൊടിയൂർ വിജയകുമാർ, പുളിമൂട്ടിൽ ശുഭകുമാരി, ബിന്ദു രാമചന്ദ്രൻ, കെ.ധർമ്മദാസ്, ടി.ഇന്ദ്രൻ, എൽ. സുനിത, എൽ. ജഗദമ്മ, പി. ഉഷാകുമാരി, ടി. സുജാത, പഞ്ചായത്ത് സെക്രട്ടറി സി.രാജേന്ദ്രൻ, മെഡിക്കൽ ഓഫീസർ എസ്. ശ്രീലക്ഷമി, ഹെൽത്ത് ഇൻസ്പെക്ടർ എ. പ്രവീൺ എന്നിവർ സംസാരിച്ചു.