thattukada-
ഭി​ന്നശേഷിക്കാരായ വിദ്യാർത്ഥികളെ സഹായിക്കുന്നതി​ന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഫണ്ട് സ്വരൂപിക്കുന്നതിന് കലോത്സവ ദിനത്തിൽ ഒരുക്കി​യ തട്ടുകട ആർ.ഡി.സി കൺവീനർ ബി.ബി. ഗോപകുമാർ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ സഹായിക്കുന്നതി​ന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങാൻ ഫണ്ട് സ്വരൂപിക്കുന്നതിന് കലോത്സവ ദിനത്തിൽ തട്ടുകട ഒരുക്കി ചാത്തന്നൂർ എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ. ആർ.ഡി.സി കൺവീനർ ബി.ബി. ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി. ഐശ്വര്യ, പ്രിൻസിപ്പൽ ബി. രശ്മി, പ്രഥമാദ്ധ്യാപി​ക ഒ.എച്ച്. സീന, പ്രോഗ്രാം ഓഫീസർ ജി. പ്രീത എന്നിവർ സംസാരിച്ചു.