കൊല്ലം: മഹാത്മാഗാന്ധിയെ വെടിവെച്ച ഗോഡ്സെ ഇന്നും ബി.ജെ.പിക്കാരുടെയും ആർ.എസ്.എസുകാരുടെയും ഉള്ളിൽ ജീവിക്കുന്നു എന്നതിന് തെളിവാണ് ബി.ജെ.പി വക്താവ് ചാനലിൽ വന്നിരുന്നു രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട കയറ്റും എന്ന് പറഞ്ഞതിനു പിന്നിലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തിയ ബി.ജെ.പി വക്താവ് പ്രിന്റു മഹാദേവനെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡി ഗീതാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ. ഹഫീസ്, സൂരജ് രവി, ജി.കെ. പിള്ള, എ.കെ. സാബ്ജാൻ, മീര രാജീവ്, കുരീപ്പുഴ യഹിയ, ഷാനവാസ്, കെ.എം. റഷീദ്, അശോകൻ പുന്നത്തല, ബ. സന്തോഷ്, ദീപ ആൽബർട്ട്, കെ.ജി. രാജേഷ് കുമാർ, ബിജു പുളിയത്തുമുക്ക്, അജി പള്ളിത്തോട്ടം, മുരളീധരൻ പിള്ള, രമേശ് മാറപ്പാട്, സനീർ പള്ളിമുക്ക്, സുദർശൻ താമരക്കുളം, ബിജു മതേതര, അഡ്വ റിയാസ്, ടിക്കി ബോയ്, ബൈജു തോമസ്, ഷരീഫ് മുളങ്കാടകം, അരുൺ മുതുകുളം, ശിവപ്രസാദ്, സുഭാഷ്, മുഹമ്മദ് കുഞ്ഞ്, കെ കെ ശ്രീകൃഷ്ണ, സലീം മുതിരപ്പറമ്പ്, ശബരിനാഥ്, തൊണ്ടലിൽ മണിയൻ,
ബാബു കൈരളി സജീവ് തുടങ്ങിയവർ സംസാരിച്ചു.