
കൊല്ലം: ഇക്കൊല്ലത്തെ ഗാന്ധിജയന്തി ആഘോഷം ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും കൊല്ലം കോർപ്പറേഷനും ഗാന്ധിപീസ് ഫൗണ്ടേഷനും സംയുക്തമായി വ്യത്യസ്ത പരിപാടികളോടെ സംഘടിപ്പിക്കും. ഒക്ടോബർ 2ന് രാവിലെ 7.30ന് ചിന്നക്കട പൊതുമരാമത്ത് റസ്റ്റ് ഹൗസിന് മുന്നിൽ തുടങ്ങി കൊല്ലം ബീച്ചിലെ ഗാന്ധിപാർക്കിലേക്കെത്തുന്ന പദയാത്ര ജില്ലാ കളക്ടർ എൻ.ദേവിദാസ് ഫ്ളാഗ് ഒഫ് ചെയ്യും. 8ന് സ്മൃതിസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. മന്ത്രി കെ.ബി.ഗണേശ് കുമാറാണ് മുഖ്യപ്രഭാഷകൻ. എൻ.കെ.പ്രേമചന്ദ്രൻ എം.പി ദേശീയോദ്ഗ്രഥന പ്രഭാഷണം നടത്തും. എം. മുകേഷ് എം.എൽ.എ ഗാന്ധിജയന്തിദിന സന്ദേശം നൽകും. എം. നൗഷാദ് എം.എൽ.എ ഗാന്ധിസ്മൃതി പ്രഭാഷണം നടത്തും.ഫോൺ: 0474 2793473.